Sunday, 5 June 2011

പ്രണാമം...!

പ്രിയ സുഹൃത്തുക്കളെ വണക്കം...
ഞാന്‍ സ്നേഹ, ബിരുദ വിദ്യാര്‍ത്ഥിനി. അച്ഛന്റെ ഉദ്യോഗാര്‍ത്ഥം പ്രവാസജീവിതം.അമ്മയില്‍ നിന്നും കേട്ടറിഞ്ഞും അച്ഛന്‍ സമ്മാനിക്കുന്ന പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞും വല്ലപ്പോഴും വീണു കിട്ടുന്ന അവധിക്കാലങ്ങളിലൂടെയും മാത്രം അറിയുന്ന എന്റെ നാട്, എനിക്കേറെ പ്രിയപ്പെട്ടതാണ് .
 
ദേശദേശാന്തരങ്ങള്‍ തോറുമുള്ള ജീവിത യാത്രയില്‍ വിവിധ ഭാഷകളിലൂടെയും  സംസ്കാരങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ , എന്റെ നാടിന്‍റെ, ഭാഷയുടെ ഒക്കെ മഹത്വം ഞാന്‍ തിരിച്ചറിയുന്നു. മഹാത്മാഗാന്ധി , വിവേകാനന്ദന്‍ , മദര്‍ തെരേസ തുടങ്ങിയ പുണ്യാത്മാക്കളും  ഭഗത് സിംഗ് ,സുഭാഷ്‌ ചന്ദ്ര ബോസ് ,റാണി ലക്ഷ്മിഭായ് തുടങ്ങിയ വീരാത്മാക്കളും ജീവിച്ച മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു.

എന്റെ ചെറിയ ചിന്തകളും സ്വപ്നങ്ങളും പങ്കു വെക്കാന്‍ ഞാനും ഈ ബൂലോകത്തില്‍ .... നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും തേടിക്കൊണ്ട് ഞാനെന്റെ ബൂലോകയാത്ര തുടങ്ങട്ടെ....

സസ്നേഹം
സ്നേഹ  
 

15 comments:

  1. വല്ലപ്പോഴും അവധിക്കാലത്ത് മാത്രം പോകുന്ന മലയാള നാടിനെ ഏറെ സ്നേഹിക്കുന്നു ഈ പ്രവാസ ജീവിതത്തിലെ വിവിധ സംസ്കാരങ്ങൾക്കിടയിലും മാതൃഭാഷയെയും സ്നേഹിക്കുക...

    അഭിനന്ദനങ്ങൾ... ആശംസകൾ

    ReplyDelete
  2. മലയാള ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. എഴുതുക,

    ReplyDelete
  3. കൂപ്പിയ കൈകൾക്കു ചെറിയ ചെരിവ് ഉണ്ടെന്നു തോന്നുന്നല്ലോ ?

    സ്വാഗതം
    :-)
    ഉപാസന

    ReplyDelete
  4. മഴ വീണ്ടും പെയ്തിറങ്ങുന്നതും കാത്തു.

    സ്നേഹാ വാക്കുകളില്‍ കാണാം ഒരു തീപൊരി ആശംസകള്‍ .. അതുകൊണ്ട്നരകത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം പറഞ്ഞുതരാം , ആര്‍ക്കും പരീക്ഷിക്കാവുനത്തെ ഉള്ളു ....

    ഒരു ആല്‍മരവും , ഒരു വേപ്പും ഒരു പേരാലും പത്ത് പുളിയും മൂന്ന് വിളാര്മരവും കൂവളവും നെല്ലിയും ,
    അന്ജുവീതം മാവും തെങ്ങും നാട്ടു പിടിപ്പിക്കുനവന്‍ നരക്കത്തില്‍ പോക്കില്ല എന്നാണ് നീതിസാരം
    അതുക്കൊണ്ട് വേഗം മരം വച്ച് പിടിപ്പിക്കാന്‍ തുടങ്ങു സഹാവേ ...... protect mother earth

    ReplyDelete
  5. സ്വാഗതം ......

    ReplyDelete
  6. സുസ്വാഗതം .....സസ്നേഹം

    ReplyDelete
  7. സ്നേഹത്തോടെ സ്നേഹയെ സ്വാഗതം ചെയ്യുന്നു ഈ ബൂലോഗത്തേക്ക് ...... നല്ല ഭാഷയില്‍ നല്ല ഭാവനയില്‍ എഴുതാന്‍ കഴിയട്ടെ ആശംസകള്‍

    ReplyDelete
  8. വന്നാട്ടെ..വന്നാട്ടെ...

    ReplyDelete
  9. ബൂലോകത്ത് നീണാള്‍ വാഴട്ടെ...

    ReplyDelete
  10. സ്നേഹക്ക് ഹാര്തവമായ സ്വാഗതം

    ReplyDelete
  11. എന്തിനാ മടിച്ചു നില്‍ക്കുന്നതു. കയറി വന്നു സദ്യ വിളമ്പിക്കോളൂ...

    ഓഫ്: വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നതാണ് കമന്റുകള്‍ കിട്ടാന്‍ കൂടുതല്‍ നല്ലത്

    ReplyDelete
  12. ഒരു പോസ്റ്റോട് കൂടിയാവണമായിരുന്നു ഈ തുടക്കം അപ്പോൾ അതൊരു ഒരു നല്ല തുടക്കമായേനെ...നല്ല സ്വാഗതം

    ഈ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക

    ReplyDelete
  13. മടിക്കാതെ വന്നോളൂ..

    ReplyDelete